Advertisement

വഖഫ് നിയമ ഭേദഗതിക്കെതിരെ വിജയ്; സുപ്രീംകോടതിയിൽ ഹർജി നൽകി

April 13, 2025
Google News 1 minute Read
vijay

വഖഫ് ഭേദഗതിക്കെതിരെ ടിവികെ അധ്യക്ഷൻ വിജയ്. വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഈ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചു.

ഏപ്രിൽ 4 ന് രാജ്യസഭ വഖഫ് (ഭേദഗതി) ബിൽ, 2025 പാസാക്കി, അനുകൂലമായി 128 വോട്ടുകളും എതിർത്ത് 95 വോട്ടുകളും ലഭിച്ചു. നീണ്ട ചർച്ചകൾക്ക് ശേഷം ലോക്‌സഭ നേരത്തെ ബിൽ പാസാക്കി. 288 അംഗങ്ങൾ അനുകൂലിച്ചും 232 അംഗങ്ങൾ എതിർത്തും വോട്ട് ചെയ്തു.

ഏപ്രിൽ 5 ന് പ്രസിഡന്റ് ദ്രൗപതി മുർമു ബില്ലിന് അംഗീകാരം നൽകി, അത് നിയമമാക്കി. വഖഫ് (ഭേദഗതി) നിയമത്തിനെതിരെ കോടതിയെ സമീപിച്ചവരിൽ എംപി അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് എംപിമാരായ മുഹമ്മദ് ജാവേദ്, ഇമ്രാൻ പ്രതാപ്ഗർഹി, എഎപി എംഎൽഎ അമാനത്തുള്ള ഖാൻ, ആസാദ് സമാജ് പാർട്ടി തലവനും എംപിയുമായ ചന്ദ്രശേഖർ ആസാദ് എന്നിവരും ഉൾപ്പെടുന്നു.

Story Highlights : actor vijay moves sc against waqf act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here