ഇന്ത്യയിൽ രണ്ടാമതും ‘കൊവിഡ് 19’ മരണം; മരിച്ചത് 69കാരി

ഇന്ത്യയിൽ രണ്ടാമത്തെ കൊവിഡ് 19 മരണം സ്ഥിരീകരിച്ചു. ഡൽഹി ജനക്പുരി സ്വദേശിനിയായ 69കാരിയാണ് മരിച്ചത്. ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊറോണ വൈറസ് ബാധയാണ് മരണകാരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

46 കാരനായ മകനിൽ നിന്നാണ് 69കാരിക്ക് കൊറോണ ബാധിച്ചത്. ഇന്നലെയാണ് ഇവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് 24 മണിക്കൂറിനുള്ളിൽ ഇവർ മരിക്കുകയായിരുന്നു.

ഇന്നലെയാണ് രാജ്യത്ത് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്തത്. കർണാടക കൽബുർഗി സ്വദേശി മുഹമ്മദ് ഹുസൈൻ സിദ്ദിഖി (76)യായിരുന്നു മരിച്ചത്. സൗദി അറേബ്യയിൽ ഉംറ തീർത്ഥാടനം കഴിഞ്ഞ് സിദ്ദിഖി ഫെബ്രുവരി 29നാണ് നാട്ടിലെത്തിയത്. ശ്വാസതടസം, ചുമ തുടങ്ങിയ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top