നടിയെ ആക്രമിച്ച കേസ്; ലാലിന്റെ സാക്ഷി വിസ്താരം പൂർത്തിയായി

നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ ലാലിന്റെ സാക്ഷി വിസ്താരം പൂർത്തിയായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് രഹസ്യ വിസ്താരം നടന്നത്.

കഴിഞ്ഞ മാസം ആറാം തീയതി ലാലിന്റെ പ്രോസിക്യുഷൻ വിസ്താരം പൂർത്തിയായിരുന്നു. പ്രതിഭാഗത്തിന്റെ എതിർവിസ്താരമാണ് ഇന്ന് നടന്നത്. ആക്രമണത്തിനിരയായ നടി ലാലിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു ആദ്യം അഭയം തേടിയെത്തിയത്. അതിനാൽ കേസിലെ നിർണായക സാക്ഷിയാണ് ലാൽ. മറ്റൊരു സാക്ഷിയായ നടി ഭാമ വിസ്താരത്തിനായി കോടതിയിൽ എത്തിയെങ്കിലും സമയ പരിമിതി കാരണം മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി.

story highlights- testimony, lal, actress attack case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top