കൊവിഡ് 19: ഇറ്റലിയിൽ നിന്ന് പതിമൂന്ന് വിദ്യാർത്ഥികൾ കൊച്ചിയിലെത്തി

കൊറോണയുടെ പശ്ചാത്തലത്തിൽ ഇറ്റലിയിൽ കുടുങ്ങിയ പതിമൂന്ന് വിദ്യാർത്ഥികൾ കൊച്ചിയിലെത്തി. ദുബയ് എമിറേറ്റ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്. രാവിലെ എട്ട് മണിയോടെ എത്തിയ വിദ്യാർത്ഥികളെ പരിശോധനയ്ക്കായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.

അതേസമയം, കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട കരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുടെ അവലോകന യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് 2.30 ന് മന്ത്രി വി എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിലായിരിക്കും യോഗം ചേരുക.

എറണാകുളത്ത് കൊറോണ സംശയത്തിൽ 54 ഓളം പേരാണ് വിവിധ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. 532 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. കൂടുതൽ സംഘം ഇന്ന് വിദേശത്തുനിന്ന് എത്തുമെന്നാണ് വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top