കൊവിഡ് 19; സൗദിയിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവയ്ക്കും

കൊവിഡ് 19 പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ സൗദിയിൽ നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും താൽക്കാലികമായി നിർത്താൻ തീരുമാനം. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് സർവീസ് നിർത്തുക. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച തീരുമാനം സൗദി  ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

സൗദിയിൽ ഇന്നലെ പുതിയ 24 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 86 ആയി. ഞായറാഴ്ച രാവിലെ 11 മണി മുതലാണ് സർവീസുകൾ നിർത്തുക. നിയന്ത്രണം പ്രാബല്യത്തിൽ വരുന്നതോടെ അസാധാരണ സാഹചര്യങ്ങളിൽ മാത്രമേ സർവീസ് നടത്തുകയുള്ളു. മാത്രമല്ല, അവധിക്ക് നാട്ടിലേക്ക് പോയവർക്ക് ഈ കാലയളവിൽ ഔദ്യോഗിക അവധിയായിരിക്കും നൽകുക.

Story highlight: Covid 19, international flights from Saudi will be suspended

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top