കൊവിഡ് 19: രാജ്യത്ത് മരണസംഖ്യ രണ്ടായി; ജാഗ്രത

രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി. ഡല്‍ഹിയില്‍ ജനക്പുരി സ്വദേശിയായ 68 വയസുകാരിയാണ് ഇന്നലെ മരിച്ചത്. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ധിഖിയുടെ മരണത്തിന് ശേഷം കൊവിഡ് 19 ബാധിച്ചുള്ള രണ്ടാമത്തെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്.

ഡല്‍ഹി ലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന 68 കാരിയായ ജനക്പുരി സ്വദേശിയാണ് മരിച്ചത്. വിദേശത്തു നിന്ന് മടങ്ങിയെത്തിയ മകനില്‍ നിന്നാണ് ഇവര്‍ക്ക് വൈറസ് പകര്‍ന്നത്. ഇയാള്‍ സ്വിറ്റ്‌സര്‍ലന്റ്, ഇറ്റലി എന്നീ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തിയ മകനെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ച്ച് എട്ടിനാണ് 68 കാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. സ്ത്രിയുമായി ഇടപഴകിയവര്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ നിന്ന് 200 നും 250 നും ഇടയില്‍ ആളുകളെ തിരിച്ചെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. മാസ്‌കുകളുടെയും സാനിറ്റൈസറുകളുടെയും വില വര്‍ധനവ് തടയാനായി താത്കാലികമായി അത്യാവശ്യ വസ്തുക്കളുടെ ഗണത്തില്‍ ഉള്‍പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top