Advertisement

കൊവിഡ് 19: പത്തനംതിട്ടയില്‍ ഇന്ന് ലഭിച്ച എട്ട് പരിശോധനാഫലങ്ങളും നെഗറ്റീവ്

March 14, 2020
Google News 1 minute Read

കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇവര്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനാ ഫലത്തില്‍ വ്യക്തമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഇന്നലെ റിസല്‍ട്ട് വന്ന പത്തുപേരുടെ ഫലവും നെഗറ്റീവായിരുന്നു. നിലവില്‍ ലഭിച്ച ഫലങ്ങള്‍ നെഗറ്റീവ് ആയതിനാല്‍ പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും. ജില്ലയുടെ ചുമതലയുളള മന്ത്രി കെ രാജുവിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.

സംസ്ഥാനത്ത് കൂടുതല്‍ ജില്ലകളില്‍ കൊവിഡ് 19 സ്ഥിരീകരിക്കുമ്പോഴും ആശ്വാസകരമായ വാര്‍ത്തകളാണ് പത്തനംതിട്ടയില്‍ നിന്ന് വരുന്നത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചെങ്കിലും രണ്ടുദിവസമായി ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിശോധനാ ഫലം നെഗറ്റീവ് ആയവരില്‍ പലരും ഹൈ റിസ്‌ക് കോണ്ടാക്ടില്‍പ്പെട്ടവരാണ്.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here