Advertisement

കൊവിഡ് 19: തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

March 14, 2020
Google News 2 minutes Read

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ടു രോഗികള്‍ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തിറക്കി. റൂട്ട് മാപ്പില്‍ പറയുന്ന തീയതികളില്‍ നിശ്ചിത സമയത്ത്, സ്ഥലത്ത് ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്‌കീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം. ഇവര്‍ 0471 2466828, 04712730045, 04712730067 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

ഒന്നാമത്തെയാള്‍ സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ്

തിയതി 11-03-2020

പുലര്‍ച്ചെ 2.35
ഖത്തര്‍ എയര്‍വേയ്‌സിന്റെ 506 വിമാനത്തില്‍ ദോഹയില്‍ നിന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തി. എയര്‍പോര്‍ട്ടിലെ ഫോറിന്‍ എക്‌സ്‌ചേഞ്ചിലെത്തുന്നു.

രാവിലെ മൂന്ന് മണി

kl-01-bc-4104 ഇന്‍ഡി ഗോ കാറില്‍ വീട്ടിലേക്ക്.

രാവിലെ 4.00

വെള്ളനാടുള്ള വീട്ടില്‍.

രാവിലെ 11 മണി

ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക്.

ഉച്ചയ്ക്ക് 12.10

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

ഉച്ചയ്ക്ക് 1.40

മെഡിക്കല്‍ കോളജിലെ സമുദ്ര മെഡിക്കല്‍സില്‍.

ഉച്ചയ്ക്ക് 1.50

മെഡിക്കല്‍ കോളജിലെ ജ്യൂസ് ഷോപ്പില്‍.

ഉച്ചയ്ക്ക് 2.45

പേരൂര്‍ക്കട നെടുമങ്ങാട് റോഡിലുള്ള ഭാരത് പെട്രോളിയത്തിന്റെ രണ്ടാമത്തെ പെട്രോള്‍ പനമ്പില്‍ ഓട്ടോയില്‍ എത്തി.

തിയതി 12-03-2020

ഉച്ചയ്ക്ക് 1.30
108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

രണ്ടാമത്തെയാള്‍ സഞ്ചരിച്ചതിന്റെ റൂട്ട് മാപ്പ്

തിയതി 10-03-2020

രാവിലെ 5.00

ബഹ്‌റൈനില്‍ നിന്നുള്ള ജിഎഫ്.0060 വിമാനത്തില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍

രാവിലെ 5.45

കാറില്‍ പേറ്റ കൈതമുക്കിലുള്ള ആര്‍ടെക് സ്‌ക്വയറിലെ ഫ്‌ളാറ്റ് 1 ബിയില്‍

തിയതി 11-03-2020

രാവിലെ 08.00

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തുന്നു. കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് നടന്ന് ഓടി ടിക്കറ്റ് കൗണ്ടറിന്റെ വെയ്റ്റിംഗ് ഏരിയയില്‍. അവിടെനിന്ന് നടന്ന് കൊവിഡ് 19 ഓപി വെയ്റ്റിംഗ് ഏരിയയില്‍. തുടര്‍ന്ന് ഐസോലേഷന്‍ വാര്‍ഡില്‍

രാവിലെ 10.30

ഗവണ്‍മെന്റ് ആശുപത്രിയുടെ മുന്‍ ഗേറ്റില്‍ നിന്ന് kl-01-cb -4026 ഓട്ടോയില്‍ വഞ്ചിയൂര്‍ വഴി കൈതമുക്ക് കോ ഓപ്പറേറ്റീവ് ബാങ്കിന് എതിര്‍വശത്തുള്ള രണ്ട് കടകളില്‍. തുടര്‍ന്ന് ആര്‍ടെക് സ്‌ക്വയറിന്റെ സെക്യൂരിറ്റി പോയിന്റില്‍

രാവിലെ 10.45

ആര്‍ടെക് സ്‌ക്വയറിലുള്ള ഫ്‌ളാറ്റ് 1 ബിയില്‍

തിയതി 13-03-2020

വൈകുന്നേരം നാല്
ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here