മദ്യപിച്ച് ബഹളമുണ്ടാക്കി : ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പൊലീസ് കസ്റ്റഡിയിൽ

മദ്യപിച്ച് പഞ്ചായത്ത് ഓഫീസിലെത്തി ബഹളമുണ്ടാക്കിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാരശ്ശേരി പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അജയ്കുമാറിനെെയാണ് മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കാരശ്ശേരി പഞ്ചായത്തിൽ വിളിച്ചുചേർത്ത റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ യോഗത്തിന് എത്തിയതായിരുന്നു കാരശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടറായ അജയ്കുമാർ. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗം ആരംഭിച്ചത് മുതൽ അദ്ദേഹം ബഹളമുണ്ടാക്കുക ആയിരുന്നു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ ഉൾപ്പെടെയുള്ളവർ ഹെൽത്ത് ഇൻസ്പെക്ടറോട് ബഹളം ഉണ്ടാകാതിരിക്കാൻ നിരവധിതവണ ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹം തുടർച്ചയായി ബഹളമുണ്ടാക്കിയതോടെ തൊട്ടടുത്ത റൂമിൽ പൂട്ടി ഇടുകയായിരുന്നു.
അദ്ദേഹം ഇതിനു മുമ്പും നിരവധി തവണ ജോലി സമയത്ത് മദ്യപിച്ച് എത്തിയിട്ടുണ്ടെന്നും ഓഫിസിൽ എത്തുന്നവരോട് നിരവധി തവണ കൈക്കൂലി വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിനെതിരെ വിജിലൻസിൽ പരാതി നൽകിയിട്ടുണ്ടെന്നും കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ വി കെ വിനോദ് പറഞ്ഞു.
പഞ്ചായത്ത് അധികൃതർ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി ഹെൽത്ത് ഇൻസ്പെക്ടർ അജയ്കുകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Story Highlights- Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here