Advertisement

ഇടപാടുകാർക്ക് ആശ്വാസം; യെസ് ബാങ്കിന് ഏർപ്പെടുത്തിയിരുന്ന മോറട്ടോറിയം ബുധനാഴ്ച പിൻവലിക്കും

March 14, 2020
1 minute Read

യെസ് ബാങ്ക് ഇടപാടുകാർക്ക് ആശ്വാസം. ബാങ്കിന് ഏർപ്പെടുത്തിയിരുന്ന മോറട്ടോറിയം ബുധനാഴ്ച്ച പിൻവലിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച മുതൽ ഇടപാടുകാർക്ക് 50000 രൂപയുടെ മുകളിൽ പിൻവലിക്കാം. ബാങ്ക് പുനർ ജീവന പാക്കേജിനുള്ള വിജ്ഞാപനവും കേന്ദ്ര സർക്കാർ പുറത്തിറക്കി.

ഇന്നലെയാണ് കേന്ദ്ര മന്ത്രിസഭാ യോഗം യെസ് ബാങ്ക് പുനർ ജീവന പാക്കേജിന് അനുമതി നൽകിയത്. ബുധനാഴ്ച മൊറൊട്ടോറിയം റിസർ വ് ബാങ്ക് പിൻവലിക്കും. ഇതോടെ ഇടപാടുകാർക്ക് 50000 രൂപയുടെ മുകളിൽ ഇടപാടുകൾ നടത്താൻ സാധിക്കും. ഇന്റർനെറ്റ്, ഫോൺ ബാങ്കിംഗ്, എടിഎം തുടങ്ങിയ സേവനങ്ങൾ നിയന്ത്രണമില്ലാതെയും ഉപയോഗിക്കാം. നിലവിലുള്ള തൊഴിലാളികളേയും നില നിർത്തും. ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായി എസ്ബിഐ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പ്രശാന്ത് കുമാറിനെ നിയോഗിച്ചു. എസ്ബിഐയിൽ നിന്ന് 2 പേരെ ബോർഡ് ഓഫ് ഡയറക്ടർമാരായി നിയോഗിച്ചിട്ടുണ്ട്.

കൂടാതെ യെസ് ബാങ്കിൽ 49 ശതമാനം ഓഹരി എസ്ബിഐയ്ക്ക് ഉണ്ടാക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഏപ്രിൽ 3 വരെയായിരുന്നു റിസർവ് ബാങ്ക് യെസ് ബാങ്ക് ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

Story highlight: Yes Bank, moratorium 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top