കൊവിഡ് 19: സെക്സിനു പകരം ഓം നമഃശിവായ ജപിച്ചാൽ വൈറസിനെ ഓടിക്കാം; നിർദ്ദേശവുമായി ഹിന്ദു മഹാസഭ

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വിചിത്ര നിർദ്ദേശവുമായി ഹിന്ദു മഹാസഭ. വൈറസിനെ തുരത്തണമെങ്കിൽ ദമ്പതികൾ ലൈംഗിക ബന്ധത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്നാണ് ഹിന്ദു മഹാസഭയുടെ നിർദ്ദേശം. ഒരു വർഷമെങ്കിലും ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ടു നിൽക്കുകയും പകരം ഓം നമഃശിവായ ജപിച്ചാൽ വൈറസിനെ ഓടിക്കാമെന്നും ഹിന്ദു മഹാസഭ പ്രസിഡൻ്റ് ചക്രപാണി മഹരാജാണ് നിർദ്ദേശിച്ചത്. കൊവിഡ് 19നെ തടയാൻ നടത്തിയ ഗോമൂത്ര സൽക്കാരത്തിൽ വച്ചാണ് ചക്രപാണി നിർദ്ദേശം മുന്നോട്ടുവച്ചത്.

“ദമ്പതികൾ ശാരീരിക ബന്ധത്തിൽ നിന്ന് വിട്ട് നിൽക്കണം. ഒപ്പം എല്ലാവരും ഓം നമഃശിവായ മന്ത്രം ഉരുവിടണം. ദമ്പതിമാർ മാത്രമല്ല, പ്രായപൂർത്തിയായവരും ഈ നിർദേശം പാലിക്കണം. അവരവരുടെ മതവിശ്വാസങ്ങൾ അനുസരിച്ചുള്ള മന്ത്രം ജപിച്ചാലും ഫലം ലഭിക്കും. ശാരീരികബന്ധം ഒഴിവാക്കുമ്പോൾ ലഭിക്കുന്ന സമയം പഠനത്തിനും സ്വയം തിരിച്ചറിയാനും ഉപയോഗിക്കണം. ഈ രീതി രാജ്യത്തിന് ഗുണകരമാകും. വിമാനത്താവളത്തിൽ എത്തുന്ന വിദേശികൾക്ക് ചാണകക്കുറി തൊടുവിക്കുകയും ഗോമൂത്രം കുടിക്കാൻ നൽകുകയും വേണം.”- ചക്രപാണി പറഞ്ഞു.

വൈറസ് ബാധ ശക്തമായ രാജ്യങ്ങളിലെ തലവന്മാർക്ക് ഗോമൂത്രം അയച്ചു നൽകാൻ നരേന്ദ്ര മോദിയോട് നിർദേശിച്ചിട്ടുണ്ടെന്നും ചക്രപാണി പറഞ്ഞു. നേരിട്ട് ഗോമൂത്രം കുടിക്കാൻ ബുദ്ധിമുട്ടുള്ളവർ തേന്‍, വാഴപ്പഴം, കരിമ്പ് ജ്യൂസ്, ഇളനീര്‍ എന്നിവയില്‍ ചേർത്ത് കുടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

200 പേരാണ് ശനിയാഴ്ച നടത്തിയ ഗോമൂത്ര സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയത്. ഹരിയാനയിലായിരുന്നു പാർട്ടി. വരും ദിവസങ്ങളിൽ കൂടുതൽ ഗോമൂത്ര സൽക്കാരങ്ങൾ സംഘടിപ്പിക്കുമെന്ന് ഹിന്ദു മഹാസഭ അറിയിച്ചു.

Story Highligts: covid 19 avoid sexual relation for one year chant om nama sivaya hindu mahasabha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top