കൊവിഡ് 19 സ്ഥിരീകരിച്ച വിദേശ പൗരന്‍ കടന്ന് കളഞ്ഞ സംഭവം; റിസോര്‍ട്ടുകള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം

മൂന്നാറില്‍ കൊറോണ സ്ഥിരീകരിച്ച വിദേശ പൗരന്‍ കടന്ന് കളഞ്ഞ പശ്ചാത്തലത്തില്‍ വയനാട്ടിലും റിസോര്‍ട്ടുകള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശം. വിദേശപൗരന്മാരെക്കുറിച്ചുളള വിവരങ്ങള്‍ അപ്പപ്പോള്‍ തന്നെ കൈമാറാന്‍ ജില്ലാഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ റിസോര്‍ട്ടുകളില്‍ പരിശോധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്

കൊവിഡ് 19 സ്ഥിരീകരിച്ച വിദേശ പൗരന്‍ റിസോര്‍ട്ടില്‍ നിന്ന് കടന്നുകളഞ്ഞ പശ്ചാത്തലത്തിൽ വയനാട്ടിലെ റിസോര്‍ട്ടുകള്‍ക്കും ഹോം സ്‌റ്റേകള്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. താമസത്തിനെത്തുന്ന വിനോദസഞ്ചാരികളുടെ വിവരങ്ങള്‍ അറിയിക്കണമെന്ന് റിസോർട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ വീഴ്ച വരുത്തിയ റിസോര്‍ട്ട് ഉടമയെ വിളിച്ച് വരുത്തി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. മാനന്തവാടി സബ് കളക്ടറുടെ നേതൃത്വത്തില്‍ റിസോര്‍ട്ടുകളില്‍ പരിശോധനയും നടക്കുന്നുണ്ട്

ജില്ലയിലാകെ 164 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്. 7 പേരുടെ പരീക്ഷണഫലം വരാനുണ്ട്.

അതേസമയം കൊവിഡ് 19 ഭീതി നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തികളില്‍ നടക്കുന്ന പരിശോധന തുടരുന്നുണ്ട്. ജില്ലയില്‍ മാത്രം 12 ഇടത്താണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുളള പരിശോധന നടക്കുന്നത്.

സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 21 ആയി. തിരുവനന്തപുരത്തെ ഡോക്ടർക്കാണ് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് എണ്ണം 21ലെത്തിയത്.

Story Highlights: covid 19 instructions for resorts

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top