Advertisement

കൊവിഡ് 19 : നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്ന് മണിയോടെ പുനരാംരഭിച്ചു

March 15, 2020
1 minute Read

കൊവിഡ് 19 സ്ഥിരീകരിച്ചയാൾ എത്തിയതോടെ അതീവ ജാഗ്രതയിലായിരുന്നു നെടുമ്പാശേരി വിമാനത്താവളം. വിമാനത്താവളത്തിൽ മണിക്കൂറുകൾ നീണ്ട ശുചീകരണ പ്രവർത്തികളാണ് നടന്നത്. അഞ്ച് മണിക്കൂറോളം നിർത്തി വച്ച വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്ന് മണിയോടെ പുനരാംരഭിച്ചു.

8.30 നാണ് എറണാംകുളം ജില്ലാ കളക്ടർ എസ് സുഹാസിന് വിവരം ലഭിക്കുന്നത്. പിന്നീടങ്ങോട്ട് ആശങ്കകൾ നിറഞ്ഞ മണിക്കൂറുകളാണ് കടന്ന് പോയത്. നെടുമ്പാശേരിയിലെത്തി അധികൃതരുടെ കണ്ണുവെട്ടിച്ച് വിമാനം കയറാൻ ശ്രമിച്ച സംഘത്തെ വിമാനത്തിൽ കയറുന്നതിന്നു തൊട്ടുമുൻപ് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 270 യാത്രക്കാരെയും തിരിച്ചിറക്കി. കൊറോണ ബാധിതനായ യുകെ സ്വദേശിയെയും ഭാര്യയെയും കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന മറ്റ് 17പേരും കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ നിരീക്ഷണത്തിൽ തുടരും.

കൊറോണ ബാധിതനും ഭാര്യയ്ക്കുമൊപ്പം എയർപോർട്ടിൽ ക്യു വിൽ നിന്ന മലയാളി സ്വമേധയാ യാത്ര വേണ്ടെന്ന് വച്ചു. പരിശോധനകൾക്ക് ശേഷം ബാക്കി 250 യാത്രക്കാരുമായി നെടുമ്പാശ്ശേരിയിൽ നിന്നും ദുബായ് എമിറേറ്റ്‌സ് യാത്ര തിരിച്ചു.

മന്ത്രി വി.എസ് സുനിൽകുമാറും കളക്ടർ എസ് സുഹാസും നെടുമ്പാശേരി വിമാനത്താവളത്തിലെത്തി സിയാൽ അധികൃതരുമായി ചർച്ച നടത്തി. അഞ്ച് മണിക്കൂറോളം നിർത്തി വച്ച വിമാനത്താവളത്തിന്റെ പ്രവർത്തനം മൂന്ന് മണിയോടെ പുനരാംരഭിച്ചു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top