ഡോ. പുതുശേരി രാമചന്ദ്രന്റെ സംസ്‌കാര ചടങ്ങുകൾ തിരുവനന്തപുരത്ത് നടന്നു

ഇന്നലെ അന്തരിച്ച കവിയും ഭാഷാ ഗവേഷകനുമായ ഡോ. പുതുശേരി രാമചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.
കവി, ഭാഷാ പണ്ഡിതൻ, അധ്യാപകൻ, കമ്മ്യൂണിസ്റ്റ് നേതാവ് തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവന നൽകിയ പുതുശേരി രാമചന്ദ്രൻ ഇന്നലെ വൈകുന്നേരമാണ് അന്തരിച്ചത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പൊതുദർശനം ഒഴിവാക്കി വെള്ളയമ്പലത്തുള്ള വീട്ടിൽ തന്നെ അന്ത്യാഞ്ജലി അർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികളടക്കം രാഷ്ട്രീയ, സമൂഹ്യ, സാംസ്‌കാരിക രംഗത്തെ നിരവധി പേരും പുതുശേരിക്ക് ആദരാഞ്ജലി അർപ്പിക്കാനായി എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
ഉച്ചയ്ക്ക് മൂന്നുമണിയോടെ മൃതദേഹം ശാന്തി കവാടത്തിലെത്തിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഏറെ ആഗ്രഹിച്ചിരുന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കാനിരിക്കെയായിരുന്നു പുതുശേരി രാമചന്ദ്രൻ യാത്രയായത്. പുതുശേരി രാമചന്ദ്രൻ അവസാനമായി തയാറാക്കിയ പുസ്തകത്തിന്റെ അച്ചടി കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
Story highlight: Dr. Puducherry Ramachandran’s, funeral was held in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here