റിയാദിൽ റസ്റ്റോറന്റ് കെട്ടിടം തകർന്നു വീണു; മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു

സൗദിയിലെ റിയാദിൽ റസ്റ്റോറന്റ് കെട്ടിടം തകർന്ന് മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരണപ്പെട്ടു. കായംകുളം കീരിക്കാട് തെക്ക് കോളങ്ങരത്ത് അബ്ദുൾ അസീസ് കോയക്കുട്ടി (50) ആണ് മരിച്ച മലയാളി. തമിഴ്‌നാട് സ്വദേശിയാണ് മരിച്ച മറ്റൊരാൾ.

റിയാദിൽ സൽമാൻ ഫാരിസ് റോഡിലുള്ള മലാസ് റസ്റ്റോറന്റ് ആണ് തകർന്നു വീണത്. മലയാളിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ റസ്റ്റോറൻറ്. സംഭവ സമയത്ത് റസ്റ്റോറന്റിൽ ഉണ്ടായിരുന്ന മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകട കാരണം എന്നാണ് സൂചന.

 

Story highlights- Riyadh, Saudhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top