കൊവിഡ് 19: സംസ്ഥാനത്ത് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചുളള പരിശോധനകള്‍ തുടരുന്നു

കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ചുളള പരിശോധനകള്‍ തുടരുന്നു. രോഗലക്ഷണങ്ങളോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ കണ്ടെത്തി കൃത്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് പരിശോധനയുടെ ലക്ഷ്യം. യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പറയുന്നത്.
രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ മാത്രം പത്തിടത്താണ് ആരോഗ്യവകുപ്പിന്റെ പരിശോധന. ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് യാത്രക്കാരെ പരിശോധിക്കുന്നത്. ശരീരോഷ്മാവ് കൂടുതലുളള യാത്രക്കാരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ അതത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വിവരങ്ങള്‍ കൈമാറുകയോ ചെയ്യുന്നുണ്ട്. ജില്ലയില്‍ ഐസൊലേഷനില്‍ കഴിയാന്‍ താത്പര്യമില്ലാത്തവരെ മാത്രമാണ് മടക്കി അയക്കുന്നത്.
തമിഴ്‌നാട് അതിര്‍ത്തിയായ വാളയാറിലും മലപ്പുറം നാടുകാണിയിലും കളിയിക്കാവിളയിലും പരിശോധനകള്‍ ശക്തമാണ്. ഒരറിയിപ്പുണ്ടാകും വരെ പരിശോധനകള്‍ ശക്തമായി തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
അതേ സമയം, കേരളത്തിൽ മൂന്നു പേർക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ടു പേർക്കും കാസർഗോഡ് ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിച്ചവരുടെ എണ്ണം 24 ആയി. 12740 പേര്‍ വിവിധജില്ലകളിലായി നിരീക്ഷണത്തിലാണ്. ഇവരില്‍ 12,470 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2297 പേരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 1693 സാമ്പിളുകള്‍ നെഗറ്റീവാണ്.
Story Highlights: covid 19 kerala update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here