കൊവിഡ് 19 : നിരീക്ഷണത്തിലുള്ളവര്‍ക്ക് വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ സാവകാശം

കൊവിഡ് 19 ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവര്‍ക്ക് വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ വൈകിയാലും നടപടിയെടുക്കില്ലെന്ന് കെഎസ്ഇബി. ഹോം ക്വാറന്റൈന്‍, ഐസലേഷന്‍, ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ എന്നിവര്‍ക്ക് വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ വൈകിയത് കാരണം പിഴ ഈടാക്കുകയോ വൈദ്യുതി വിഛേദിക്കുകയോ ചെയ്യില്ലെന്ന് കെഎസ്ഇബി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപിച്ചത്.

കൊവിഡ് 19 രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അടയ്ക്കാന്‍ സാവകാശം നല്‍കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നു. ഒരു മാസത്തെ സാവകാശമാണ് അനുവദിക്കുക. ഇതിനായി ചട്ടം ഭേദഗതി ചെയ്യുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടനിറക്കുമെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു.


Story Highlights- covid-19, electricity bills, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top