കൊവിഡ് 19 : പ്രതിരോധം ശക്തമാക്കി ലോകം

കൊവിഡ് 19 നെതിരെയുള്ള പ്രതിരോധം ശക്തമാക്കി ലോകം. നിലവില്‍ വൈറസിന്റെ പ്രഭവകേന്ദ്രമായ യൂറോപ്പിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചു. നിരവധി ഏഷ്യന്‍ആഫ്രിക്കന്‍ രാജ്യങ്ങള്‍ യൂറോപ്പില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സൊമാലിയയിലും ടാന്‍സാനിയയിലും ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം, ലോകത്തെ കോവിഡ് മരണങ്ങള്‍ ആറായിരത്തി അറന്നൂറ് പിന്നിട്ടു.
രണ്ടായിരത്തിലധികം പേരാണ് ഇതുവരെ യൂറോപ്പില്‍ മാത്രം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 368 പേര്‍ മരിച്ച ഇറ്റലിയിലെ മരണസംഖ്യ 1,809 ആയി. സ്‌പെയിനില്‍ 97 പേരും, ഫ്രാന്‍സില്‍ 29 പേരുമാണ് ഒരു ദിവസത്തിനിടെ മരിച്ചത്. സ്വിറ്റ്‌സര്‍ലണ്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നിരട്ടിയായി. കൊറോണ പടരുന്ന സാഹചര്യത്തില്‍ പോര്‍ച്ചുഗല്‍ സ്‌പെയിനുമായുള്ള അതിര്‍ത്തി അടച്ചു. ഫ്രാന്‍സ് , സ്വിറ്റ്‌സര്‍ലന്റ് , ഓസ്ട്രിയ, ഡെന്‍മാര്‍ക്ക് ,എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തി ജര്‍മ്മനി അടച്ചു. യൂറോപ്പില്‍ നിന്ന് വരുന്നവര്‍ക്ക് സൗത്ത് കൊറിയ പ്രത്യേക സ്‌ക്രീംഗ് ഏര്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 69 ആയ സാഹചര്യത്തില്‍ 50 ലധികം ആളുകള്‍ ഒരുടിത്ത് കൂടിചേരുന്നത് അമേരിക്ക നിരോധിച്ചു. 14,000 ളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇറാനില്‍ മരണസംഖ്യ 853 ആയി ഉയര്‍ന്നു. ദക്ഷിണ കൊറിയയില്‍ 74 പേര്‍ക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 8,236 ആയി. 75 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. ജിസിസി രാജ്യങ്ങളില്‍ 870 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം ചൈനയില്‍ ഇന്നലെ നാല് പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ലോകത്താകെ 1,70,377 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 76,835 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
Story Highlights- Covid 19, World of Defense Strong, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here