കൊവിഡ് 19; ചാലക്കുടിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു

തൃശൂർ ചാലക്കുടിയിൽ കൊവിഡ് 19 പശ്ചാത്തലത്തിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് വാഹനാപകടത്തിൽ മരിച്ചു. മേച്ചിറ സ്വദേശി സുജിത്താണ് (30) ആണ് മരിച്ചത്. ബൈക്ക് അപകടത്തെ തുടർന്ന് ഇയാൾ പരുക്കേറ്റ ഇയാൾ ചികിത്സയിലായിരുന്നു. കൊറോണ സംശയം എന്ന നിലയിൽ, സംസ്‌കാരം പരിശോധനാ ഫലം പുറത്തു വന്നതിനു ശേഷം മാത്രം ഉണ്ടാകു. മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റി.
ഈ മാസം 11ന് ദുബായിൽ നിന്നെത്തിയ യുവാവിനോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനാണ് അവർ നിർദേശിച്ചിരുന്നു. എന്നാൽ നിർദേശം അവഗണിച്ച് ഇയാൽ പുറത്തിറങ്ങുകയായിരുന്നു.
ഞായറാഴ്ചയാണ് സുജിത്ത് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെടുന്നത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
Story highlight:Chalakkudy died in an accident,covid 19
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here