മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പ് നടത്താത്തതിന് എതിരെ ഹർജിയുമായി ബിജെപി എംഎൽഎമാർ

മധ്യപ്രദേശിൽ വിശ്വാസ വോട്ടെടുപ്പ് നടത്താത്തതിനെതിരെ ബിജെപി എംഎൽഎമാർ സുപ്രിം കോടതിയെ സമീപിച്ചു. ഇന്ന് വിശ്വാസ വോട്ട് നടത്തണമെന്ന് ഗവർണർ ലാൽജി ടണ്ഠൻ നിർദേശിച്ചിരുന്നു. നിയമസഭാസമ്മേളനം 26ലേക്ക് മാറ്റിയ സ്പീക്കർ എൻപി പ്രജാപതിയുടെ നടപടിയെ ബിജെപി വിമർശിച്ചു. നടപടി ചട്ടവിരുദ്ധമാണെന്നാണ് ബിജെപി എംഎൽഎമാരുടെ ആരോപണം. ഹർജി നൽകിയവരിൽ മുൻമുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനുമുണ്ട്. ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. കുതിരക്കച്ചവടം നടക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. 12 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ബിജെപി എംഎൽഎമാർ. ഇന്ന് വിശ്വസ വോട്ടെടുപ്പ് നടത്താത്തത് കോൺഗ്രസ് സർക്കാരിന് താത്കാലിക ആശ്വാസമായിട്ടുണ്ട്. നിയമസഭ പിരിഞ്ഞത് മാർച്ച് 26 വരെയാണ്. കമൽനാഥ് സർക്കാരിന് ആശ്വാസകരമാണ് ഈ നടപടി. ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ലാൽജി ടണ്ഠന്റെ നിർദേശം സ്പീക്കർ എൻപി പ്രജാപതി തള്ളി. നയപ്രഖ്യാപനം ചുരുക്കി ഗവർണർ സഭ വിട്ടു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് നടപടി. സഭയ്ക്ക് പുറത്ത് ബിജെപി ഇതിനെതിരെ പ്രതിഷേധിച്ചു. ഇതിനെതിരെ ബിജെപി സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് സൂചനയുണ്ടായിരുന്നു.

Read Also: മധ്യപ്രദേശിൽ നിയമസഭാ സമ്മേളനം മാറ്റിവച്ചു

ബിജെപി എംഎൽഎമാർ സഭാ സമ്മേളനത്തിനെത്തിയിരുന്നു. എന്നാൽ വിമത എംഎൽഎമാർ ആരും തന്നെ സമ്മേളനത്തിനെത്തിയില്ല. വിമതരുള്ളത് ബംഗളൂരുവിലെ സ്വകാര്യ റിസോർട്ടിലാണ്. വിമത എംഎൽഎമാർ ഇല്ലാതെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ആകില്ലെന്ന് മുഖ്യമന്ത്രി കമൽനാഥ് ഗവർണറെ അറിയിച്ചു.

 

bjp mla, madhyaprasesh, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top