Advertisement

പത്തനംതിട്ടയിൽ കൊറോണ നിരീക്ഷണത്തിലുള്ള കുട്ടിയുടെ അച്ഛൻ മരിച്ചു; മരണകാരണം കൊറോണയല്ലെന്ന് സ്ഥിരീകരണം

March 16, 2020
1 minute Read

പത്തനംതിട്ടയിൽ കൊറോണ നിരീക്ഷണത്തിലുള്ള കുട്ടിയുടെ അച്ഛൻ മരിച്ചു. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയുടെ അച്ഛനാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ മരണകാരണം കൊറോണയല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

എറണാകുളത്ത് വച്ചാണ് അച്ഛൻ മരിക്കുന്നത്. കുട്ടിയും അച്ഛനും തമ്മിൽ നേരിൽ കണ്ടിരുന്നില്ല. അച്ഛൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് കുട്ടി നാട്ടിലെത്തിയത്.
നാട്ടിൽ എത്തിയ ദിവസം മുതൽ കുട്ടി വീട്ടിൽ തന്നെ കഴിയുകയായിരുന്നു. പിതാവ് ഏറെ നാളുകളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.  പിതാവിന്റെ സംസ്‌കാരം നാല് ദിവസം കൂടി നീട്ടിവെക്കാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെടും.

അതേസമയം, സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top