കൊറോണയെ പ്രതിരോധിക്കാൻ എങ്ങനെ വൃത്തിയായി കൈ കഴുകാം?; വൈറലായി ഏഴ് വയസുകാരന്റെ വീഡിയോ

കൊവിഡ് 19 വ്യാപനം തടയാൻ ഭരണകൂടവും പൊതുജനങ്ങളും ഒരു പോലെ പങ്കുചേരുമ്പോൾ കൊച്ചുകുട്ടികളും ബോധവത്കരണ സന്ദേശങ്ങളുമായി സ്വമേധയാ രംഗത്തെത്തുകയാണ്. സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ നിറഞ്ഞു.

ഇതിനിടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു വീഡിയോയുണ്ട്. കൊറോണയെ എങ്ങനെ പ്രതിരോധിക്കാമെന്നും കൈകൾ എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്നും ഇംഗ്ലീഷിൽ പറയുന്ന ഏഴ് വയസുകാരന്റേതാണ് ആ വീഡിയോ. മാധ്യമപ്രവർത്തകയുടെ മകനായ നന്ദഗോപാൽ സ്വന്തം ഇഷ്ടപ്രകാരമാണ് വീഡിയോ തയ്യാറാക്കിയത്. ഗായിക സിതാര കൃഷ്ണ കുമാർ ഉൾപ്പെടെയുള്ളവർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top