Advertisement

കൊവിഡ് 19 : അംഗീകാരമുള്ള സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്ക് അംഗീകാരം

March 17, 2020
Google News 1 minute Read

കോവിഡ് 19 പരിശോധനകൾ ഇനി സ്വകാര്യ ലാബിൽ സാധ്യമാകും. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ലാബോർട്ടറിസ് അംഗീകാരമുള്ള സ്വകാര്യ ലാബുകൾക്കാണ് പരിശോധനയ്ക്ക് അനുവാദമുള്ളത്.

ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചാണ് നിർദേശത്തിന് അംഗികാരം നൽകിയത്. കൊറോമ വൈറസ് വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ചുരുക്കം ഇടങ്ങളിൽ മാത്രം പരിശോധന സാധ്യമാകുന്നതുകൊണ്ട് മിക്കവരുടേയും പരിശോധനാ ഫലങ്ങൾ വൈകുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

നിലവിൽ സർക്കാർ ലാബുകൡ മാത്രമേ കൊവിഡ് 19 പരിശോധനയുള്ളു. 5000 ലേറെ സാമ്പിളുകളാണ് പ്രതിദിനം സർക്കാർ ലാബുകളിൽ എത്തുന്നത്. എന്നാൽ 60 മുതൽ 70 സാമ്പിളുകൾ വരെ മാത്രമേ പരിശോധിക്കാൻ സാധിക്കുന്നുള്ളു. അംഗീകാരമുള്ള സ്വകാര്യ ലാബുകളിൽ കൊവിഡ് 19 പരിശോധനയ്ക്ക് അനുമതി നൽകിയതോടെ ഈ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here