Advertisement

കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

March 17, 2020
Google News 1 minute Read

കുവൈത്തില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 123 ആയി. രാഗബാധ സ്ഥിരീകരിക്കപ്പെട്ട 11 പേരില്‍ 10 പേര്‍ സ്വദേശികളും ഒരാള്‍ ഈജിപ്ത് പൗരനുമാണ്. ഇന്ന് പുറത്ത് വന്ന മൂന്ന് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. 12 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.

വൈറസ് വ്യാപനം തടയുന്നതിനായി കര്‍ശന നടപടികളാണ് കുവൈറ്റ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്, വ്യോമ ഗതാഗതവും , രാജ്യത്തെ ബസ് സര്‍വീസ് ഉള്‍പ്പടെയുള്ള പൊതു ഗതാഗത സംവിധാനവും നിര്‍ത്താലാക്കി. മാളുകള്‍, പാര്‍ക്കുകള്‍ എന്നിവ അടച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആദ്യമേ അവധി നല്‍കിയിരുന്നു , മാര്‍ച്ച് അവസാനം വരെ പൊതു അവധിയും നല്‍കിലയിരിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളും അവധിയിലാണ്. ബീച്ചുകളിലും പൊതു സ്ഥലങ്ങളിലും ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി.
ഭക്ഷ്യ ഉത്പന്നങ്ങളും അവശ്യ സാധനങ്ങളും ലഭിക്കുന്ന സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കൊവിഡ് 19 ഭീഷണി നേരിടാന്‍ മാതൃകാപരമായ നടപടികള്‍ ആണ് കുവൈറ്റ് സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നത്.

 

Covid 19, confirmed 11 more, Kuwait, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here