കൊവിഡ് 19 : സൗദിയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സേവനങ്ങള്‍ നിര്‍ത്തിവച്ചു

കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സേവനങ്ങള്‍ നിര്‍ത്തിവച്ചു. അതേസമയം, അടിയന്തിര അപേക്ഷകള്‍ക്കായി ചില കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണെന്ന് ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി, ദമാമം, അല്‍ഖോബാര്‍, ജുബൈല്‍, ബുറൈദ, ഹാഇല്‍, റിയാദിലെ ബത്ഹ, ജിദ്ദ ഹെയ്ല്‍ സ്ട്രീറ്റ്, തഹ്ലിയ സ്ട്രീറ്റ് ജിദ്ദ, താബൂക്, അബ്ബ, യാന്‍ബു എന്നിവിടങ്ങളിലുള്ള പാസ്‌പോര്‍ട്ട്, വിസ സര്‍വീസ് കേന്ദ്രങ്ങളാണ് താത്കാലികമായി ഇന്ത്യന്‍ എംബസി അടച്ചത്.
പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയതിന് അപേക്ഷിക്കല്‍, വീസയ്ക്ക് അപേക്ഷിക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഈ കാലയളവില്‍ ഈ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നതല്ല. എന്നാല്‍ അടിയന്തര ഘട്ടത്തില്‍ ഏതെങ്കിലും പ്രത്യേക കോണ്‍സുലര്‍ സര്‍വീസ് അത്യാവശ്യമായി വന്നാല്‍ ഉമ്മുല്‍ ഹമാമിലെ വിഎസ്എഫ് കേന്ദ്രത്തെയും ജിദ്ദയിലുള്ളവര്‍ക്ക് ഹെയ്ല്‍ സ്ട്രീറ്റിലെ കേന്ദ്രത്തെയും സമീപിക്കാമെന്നും എംബസി അധികൃതര്‍ അറിയിച്ചു. രാജ്യത്തിെന്റ വിവിധ ഭാഗങ്ങളില്‍ നടത്താറുള്ള പതിവ് കോണ്‍സുലര്‍ സന്ദര്‍ശന പരിപാടികള്‍ കഴിഞ്ഞ ദിവസം മുതല്‍ തന്നെ നിര്‍ത്തിവച്ചിരുന്നു
covid 19, indian embassy, suspends services, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here