Advertisement

കൊവിഡ് 19 : തൃശൂരില്‍ 2681 പേര്‍ നിരീക്ഷണത്തില്‍

March 17, 2020
1 minute Read

തൃശൂരില്‍ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിയുന്നത് 2,681 പേര്‍. 2643 പേര്‍ വീടുകളിലും 38 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രികളിലുണ്ടായിരുന്നവരില്‍ 14 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.

അതേസമയം, കുട്ടനെല്ലൂര്‍ പൂരത്തില്‍ പങ്കെടുത്ത കൊവിഡ് സ്ഥിരീകരിച്ച വിദേശിയുമായി ഇടപഴകിയ 150 പേരെ തിരിച്ചറിഞ്ഞു. ഇതില്‍ 60 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇന്ന് 12 പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. ഇന്ന് ലഭിച്ച അഞ്ച് സാമ്പിളുകളുടെ പരിശോധന ഫലവും നെഗറ്റീവാണ്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നിരീക്ഷണത്തിലിരിക്കെ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നു. കൊവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് തൃശൂര്‍ ജില്ലയില്‍ 13 കേസുകളിലായി ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തു.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top