Advertisement

കൊവിഡ് 19 : സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് പദ്ധതി

March 17, 2020
Google News 1 minute Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ കമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും സഹായിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് സാമ്പത്തിക സഹായ പദ്ധതി പ്രഖ്യാപിച്ചു. പതിനായിരം കോടി ദിര്‍ഹത്തിന്റെ സഹായ പദ്ധതി വ്യാപാര മേഖലയ്ക്ക് ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷ.

നേരത്തെ ദുബായ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് കൂടി ഗുണകരമാവുന്ന വിധത്തില്‍ 150 കോടി ദിര്‍ഹത്തിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. വെള്ളം, വൈദ്യുതി ബില്ലില്‍ പത്തുശതമാനം ഇളവ് നല്‍കാന്‍ ഈ പാക്കേജില്‍ വ്യവസ്ഥയുണ്ടായിരുന്നു. റീട്ടെയില്‍ കോര്‍പ്പറേറ്റുകളെയും ഉപഭോക്താക്കളെയും സഹായിക്കുന്നതാണ് സെന്‍ട്രല്‍ബാങ്കിന്റെ പദ്ധതി. ഈ പദ്ധതി പ്രകാരം ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഫീസ് കുറച്ചു .ബാങ്ക് ഇടപാടുകള്‍ക്ക് ഈടാക്കിയിരുന്ന ഫീസ് ആറ് മാസത്തേക്ക് ഒഴിവാക്കി .

കൊവിഡ് സാമ്പത്തിക പ്രതിസന്ധിയുള്ള സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്ക് ആറ് മാസത്തേക്ക് വായ്പ തുകയും പലിശയും തിരിച്ച് അടയ്‌ക്കേണ്ടതില്ല. അടിസ്ഥാന മൂലധന ശേഷി വര്‍ധിപ്പിച്ച് വായ്പ കൊടുക്കുന്നതിന് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും ശക്തമാക്കാനും ഈ പദ്ധതി സഹായകമാകും. ഭാവന വായ്പയും ഇരുപതില്‍ നിന്നും മുപ്പതു ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

 

Story Highlights- covid 19, UAE central bank,  financial crisis, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here