കൊവിഡ് 19; സുരക്ഷാ നടപടികളും മുൻ കരുതലും ശക്തമാക്കി യുഎഇ

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികളും മുൻ കരുതലും ശക്തമാക്കി യുഎഇ. ഇതിന്റെ ഭാഗമയി ഇനി മുതൽ ആരാധനാലയങ്ങളിൽ പ്രർത്ഥനകൾ ഉണ്ടാകില്ല. ഏപ്രില് 17 വരെയാണ് പള്ളികളിലും ക്രിസ്തീയ ദേവാലയങ്ങളിലും പ്രാർഥനകൾ നിർത്തിവച്ചിരിക്കുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് ഇതു സംബന്ധിച്ച തീരുമാനം അധികൃതർ കൈക്കൊണ്ടത്.

നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നു മുതൽ പുതിയ വീസകൾ അനുവദിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മാർച്ച് 17 ന് മുൻപ് രാജ്യത്തേക്ക് എത്തുന്നതിന് യാതൊര തടസവും ഉണ്ടാകില്ല. നയതന്ത്ര പാസ്പോർട്ട് ഉള്ളവർക്കും 45 രാജ്യങ്ങളിൽ നിന്നുള്ള ഓണറബിൾ വീസ ലഭിച്ചിട്ടുള്ളവർക്കും ഈ നിയമം ബാധകമാകില്ല.

ഇതിനു പുറമേ വിദേശ രാജ്യങ്ങളിലുള്ള യുഎഇ പൗരന്മാരോട് തിരിച്ച് രാജ്യത്തേക്ക് എത്താനും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യുഎഇയിലെ പൊതു ഇടങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.

അതേസമയം, വിമാനത്താവളങ്ങൾ അടച്ചിട്ടേക്കും എന്ന തരത്തിലുള്ള വാർത്തകൾ തികച്ചും തെറ്റാണെന്നും ദുബായ് എയർപോർട്ട് അതോറിറ്റി അറിയിച്ചു.

 

uae has strengthened its security measures, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top