പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 50 രൂപയാക്കി റെയില്‍വേ; കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമെന്ന് വിശദീകരണം

പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ. കൊവിഡ് 19 രാജ്യത്ത് വ്യാപിക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. റെയില്‍വേ സ്റ്റേഷനിലെ ജനത്തിരക്ക് പരമാവധി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പത്തുരൂപയില്‍ നിന്ന് 50 രൂപയാക്കിയാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയത്. മുംബൈ, വഡോദ്ര, അഹമ്മദാബാദ്, രത്‌ലം, രാജ്‌കോട്ട്, ഭവനഗര്‍ എന്നീ അഞ്ച് ഡിവിഷനുകള്‍ക്ക് കീഴിലുള്ള 250 റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തില്‍ നിരക്ക് വര്‍ധനവ്. പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു.
കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകളിലെ നിരക്ക് വര്‍ധിപ്പിക്കുമോ എന്ന കാര്യത്തില്‍ നിലവില്‍ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. നിരക്കുകള്‍ പിന്നീട് കുറയ്ക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ല.
Story Highlights: coronavirus, Covid 19, Indian railway,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here