സുരക്ഷയെക്കാൾ വലുതല്ല സാമ്പത്തിക നഷ്ടം; വേണ്ടി വന്നാൽ ഐപിഎൽ ഉപേക്ഷിക്കുമെന്ന് ടീം ഒഫീഷ്യൽ

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വേണ്ടി വന്നാൽ ഐപിഎൽ ഉപേക്ഷിക്കുമെന്ന് ഫ്രാഞ്ചസി ഒഫീഷ്യൽ. ഉപേക്ഷിച്ചാൽ കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുമെങ്കിലും അതിനെക്കാൾ വലുത് ജനങ്ങളുടെ സുരക്ഷയാണെന്നും ഫ്രാഞ്ചസി ഒഫീഷ്യൽ പറഞ്ഞു. ഐപിഎൽ ഫ്രാഞ്ചസി ഉടമകൾ തമ്മിൽ നടത്തിയ ടെലി കോൺഫറൻസിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഐപിഎൽ നടക്കുമോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും വരുന്ന ദിവസങ്ങളിൽ തീരുമാനം എടുക്കുമെന്നും ഫ്രാഞ്ചസി ഒഫീഷ്യൽ അറിയിച്ചു. യോഗത്തിൽ ഐപിഎൽ നടത്താനുള്ള പല വഴികളും ചർച്ച ചെയ്തിരുന്നു. ഡബിൾ ഹെഡറുകൾ അധികരിപ്പിക്കാനും വേദികൾ ചുരുക്കാനും ഗ്രൂപ്പുകളാക്കി തിരിക്കാനുമൊക്കെ ആലോചിച്ചു. തീരുമാനം വൈകാതെ എടുക്കും. സുരക്ഷക്കാണ് ബിസിസിഐ പ്രാധാന്യം നൽകിയിരിക്കുന്നത്. ഫ്രാഞ്ചസികളും ബിസിസിഐക്ക് ഒപ്പമാണ്. വേണ്ടി വന്നാൽ ലീഗ് റദ്ദാക്കു. സാമ്പത്തിക നഷ്ടം ഉണ്ടാവുമെങ്കിലും അതിനെക്കാൾ വലുത് ജനങ്ങളുടെ സുരക്ഷയാണെന്നും അദ്ദേഹം അറിയിച്ചു.
Read Also: കൊവിഡ് 19; മൂന്ന് രാജ്യങ്ങളിൽ നിന്ന് കൂടി യാത്ര വിലക്കേർപ്പെടുത്തി ഇന്ത്യ
തിങ്കളാഴ്ച നടന്ന ടെലി കോൺഫറൻസിൽ ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്തില്ല. വരുന്ന ആഴ്ചകളിൽ സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനം എടുക്കാമെന്നാണ് ഫ്രാഞ്ചസി ഉടമകൾ ധാരണയായിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും യോഗം ചേരാനും അവർ തീരുമാനിച്ചിട്ടുണ്ട്.
ഐപിഎൽ നീട്ടിവക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഏപ്രിൽ 15ലേക്കാണ് ഐപിഎൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം 29ന് മത്സരങ്ങൾ തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. നേരത്തെ, ഐപിഎൽ മാറ്റിവെക്കില്ലെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഈ നിലപാട് മാറ്റിയാണ് അദ്ദേഹം ഐപിഎൽ മാറ്റിവെക്കുകയാണെന്ന് അറിയിച്ചത്.
ജനങ്ങൾ ഒരുമിച്ച് കൂടുന്ന ഒരു കായിക മത്സരവും നടത്തരുതെന്നും നടത്തുന്ന മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ ആവണമെന്നും കായിക മന്ത്രാലയം രാജ്യത്തെ സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടൊപ്പം, കർണാടക, ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ ഐപിഎൽ നടത്താൻ സാധിക്കില്ലെന്ന് അറിയിച്ചതും പുതിയ തീരുമാനം എടുക്കാൻ ബിസിസിഐയെ നിർബന്ധിതരാക്കി.
ipl, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here