കൊവിഡ് 19: വര്‍ക്കലയില്‍ ഇറ്റാലിയന്‍ പൗരനുമായി അടുത്ത് ഇടപഴകിയ 30 പേര്‍ക്ക് രോഗബാധയില്ല

വര്‍ക്കലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരനുമായി അടുത്ത് ഇടപഴകിയ 30 പേരുടെയും ഫലം നെഗറ്റീവ്. 14 ദിവസത്തോളം വര്‍ക്കലയില്‍ ചിലവഴിച്ച ഇറ്റാലിയന്‍ സ്വദേശിയുമായി ഇടപഴകിയ 103 പേരെയാണ് പ്രൈമറി കോണ്‍ടാക്റ്റായി ആരോഗ്യ വകുപ്പ് തിരിച്ചറിഞ്ഞത്. അതില്‍ 53 പേര്‍ ഹൈ റിസ്‌കും 50 പേര്‍ ലോ റിസ്‌ക് കോണ്‍ടാക്റ്റുമാണ്. ഇതില്‍ ഏറ്റവും അടുത്ത് ഇടപഴകിയ 30 പേരുടെ സാമ്പിളാണ് പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇവര്‍ക്കാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതിയ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 25603 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 25366 പേര്‍ വീടുകളിലും 237 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 57 പേരെയാണ് കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
7861 പേരെ ഇന്ന് നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തി. 4622 പേരെ രോഗബാധയില്ലെന്ന് കണ്ട് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. 2550 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. അതില്‍ 2140 പേര്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. സുപ്രിംകോടതിയും ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയത് ഊര്‍ജം പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here