കൊവിഡ് 19: പതിവിന് വിപരീതമായി മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം സെക്രട്ടേറിയറ്റിനു പുറത്ത്

കൊവിഡ് 19 പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം സെക്രട്ടേറിയറ്റിനു പുറത്തേക്ക് മാറ്റി. സാധാരണ കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നത് സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ കോണ്‍ഫറന്‍സ് റൂമിനുള്ളിലായിരുന്നു. എന്നാല്‍ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വാര്‍ത്താ സമ്മേളനം നടത്തുന്നത് നോര്‍ത്ത് ബ്ലോക്കിലെ പാര്‍ക്കിംഗ് ഓപ്പണ്‍ സ്‌പേസിലേക്ക് മാറ്റി.

മുന്‍കരുതലിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള കസേരകളും ഒരു മീറ്റര്‍ അകലത്തിലാണ് ക്രമീകരിച്ചത്. കൊറോണയെ പ്രതിരോധിക്കാന്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കണമെന്നും ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ശീലമാക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം.

ആള്‍ക്കൂട്ടം കര്‍ശനമായി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നുണ്ട്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ പാലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചു സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറും ഇറക്കിയിരുന്നു.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top