Advertisement

കൊവിഡ് 19: രോഗനിര്‍ണയം നടത്താന്‍ സ്വകാര്യ ഏജന്‍സിക്ക് അനുമതി

March 18, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് 19 വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രോഗനിര്‍ണയ പരിശോധന നടത്താന്‍ സ്വകാര്യ ഏജന്‍സിക്ക് അനുമതി. റോച്ചെ ഡൈഗ്‌നോസിസ് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടിയന്തര അനുമതി നല്‍കിയത്. നിലവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലാണ് കൊവിഡ് 19 രോഗനിര്‍ണയ പരിശോധന സൗകര്യമുള്ളത്.

കൊവിഡ് 19 രോഗനിര്‍ണയ പരിശോധന നടത്തുന്നതിനുള്ള ലൈസന്‍സ് ഇവര്‍ക്ക് ലഭിച്ചു. ദിവസവും പരിശോധിക്കേണ്ട സാമ്പിളുകളുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് സ്വകാര്യ ഏജന്‍സിക്ക് കൊവിഡ് 19 രോഗ നിര്‍ണയത്തിന് ലൈസന്‍സ് നല്‍കിയത്.

Story Highlights: covid 19, coronavirus, Permission, private agency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here