പശ്ചിമ ബം​ഗാളിൽ ആദ്യ കൊവിഡ് 19; അതീവ ജാ​​ഗ്രതയിൽ രാജ്യം

പശ്ചിമ ബം​ഗാളിൽ ആദ്യ കൊവിഡ് 19 സ്ഥിരീകരിച്ചു. ഇം​ഗ്ലണ്ട് സന്ദർശിച്ച് മടങ്ങിയെത്തിയ പതിനെട്ടുകാരനാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 143 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 41 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യം അതീവ ജാ​​ഗ്രതയിലാണ്. ഇന്ത്യയിൽ ഇതുവരെ മൂന്ന് പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. കൊവിഡ് 19 ന്റെ ശ്ചാത്തലത്തിൽ പുനെയിലും ജാഗ്രത ശക്തമാക്കി. ഇതിന്റെ ഭാഗമായി ബസുകൾ അണുവിമുക്തമാക്കി. ഹോട്ടലുകളും ബാറുകളും മൂന്ന് ദിവസത്തേയ്ക്ക് അടച്ചിടും. ജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു.

അതേസമയം, കേരളത്തിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top