സ്വർണ വിലയിൽ വർധനവ്; പവന് 30,080 രൂപയായി

സ്വർണ വിലയിൽ വർധനവ്. പവന് 480 രൂപ കൂടി 30,080 ആയി. ഗ്രാമിന് 3760 രൂപയാണ് ബുധനാഴ്ചയിലെ വില. ചൊവ്വാഴ്ച പവന് 1,000 രൂപ കുറഞ്ഞ് വില 29,600 രൂപയിലെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ പവന് 800 രൂപയും ഉച്ചയ്ക്കുശേഷം 200 രൂപയുമാണ് കുറവുണ്ടയത്.
സ്വർണം കൈവശമുള്ളവർ വിറ്റ് ലാഭമെടുക്കുന്നതും വീണ്ടും വാങ്ങുന്നതുമാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. മാർച്ച് ഒൻപതിന് പവൻ വില ഏറ്റവും ഉയർന്ന നിരക്കായ 32,320 രൂപയിൽ എത്തിയിരുന്നു.
കൊവിഡ് 19 ബാധയെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിൽ നിക്ഷേപം കൂടിയതായിരുന്നു വില കൂടാൻ കാരണം.
Story Highlights : Corona virus , Gold price increased
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here