Advertisement

കൊവിഡ് 19 : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ നിരീക്ഷണത്തിൽ

March 18, 2020
Google News 1 minute Read

കൊവിഡ് 19 രോഗ ബാധിതരെ പരിചരിച്ചിരുന്ന പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറെ വീട്ടിൽ നിരീക്ഷണത്തിലാക്കി. ഇവർ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. ഡോക്ടറുടെ സ്രവം
പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയ്ക്കയച്ച മറ്റ് 5 പേരുടെ ഫലങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കണ്ണൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധന ഫലവും നെഗറ്റീവാണ്. ഇതോടെ ഇയാൾ രോഗത്തിൽ നിന്ന് പൂർണ്ണമായും വിമുക്തനായി. നേരത്തെ ലഭിച്ച രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. രോഗം മാറിയെങ്കിലും ഇയാൾ 14 ദിവസം നിരീക്ഷണത്തിൽ തുടരും. ഇയാളുടെ മകൻ, ഭാര്യ, അമ്മ, ചികിത്സിച്ച ഡോക്ടർ എന്നിവർക്ക് രോഗം പിടിപെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ 26 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 821 പേർ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നുണ്ട്. 12 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

സംസ്ഥാനത്ത് ഇന്ന് പുറത്ത് വന്ന എല്ലാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു എന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്ന് മുതൽ ഞായറാഴ്ച വരെ വീടുകൾ തോറും കയറി ആരോഗ്യ പ്രവർത്തകർ ബോധവത്കരണം നടത്തും.

Story Highlights- Coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here