നിർഭയ കേസ്; പ്രതികളിലൊരാൾ വീണ്ടും ദയാഹർജി നൽകി

നിർഭയ കേസിൽ വധശിക്ഷ വെള്ളിയാഴ്ച നടപ്പാക്കാനിരിക്കെ വീണ്ടും ശിക്ഷ വൈകിപ്പിക്കാനൊരുങ്ങി പ്രതികൾ. നാല് പ്രതികളിൽ ഒരാളായ അക്ഷയ് രാഷ്ട്രപതിക്ക് രണ്ടാമതും ദയാഹർജി നൽകി.
നാലു കുറ്റവാളികളെ വെളളിയാഴ്ച രാവിലെ അഞ്ചരയ്ക്ക് തൂക്കിലേറ്റാനാണ് മരണവാറന്റിലെ നിർദേശം. നിർഭയ കേസിലെ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി ഇന്നലെ ജസ്റ്റിസുമാരായ അരുൺ മിശ്ര, എംആർ ഷാ എന്നിവരുൾപ്പെട്ട സുപ്രിംകോടതി ബെഞ്ച് തള്ളിയിരുന്നു. ഇതോടെ അനുവദനീയമായ നിയമ മാർഗങ്ങളും അവസാനിച്ചു. ഈ ഘട്ടത്തിലാണ് ഇന്നലെ രാത്രിയിൽ വീണ്ടുംതാൻ ദയാഹർജി സമർപ്പിക്കുകയാണെന്ന് അക്ഷയ് കുമാർ ജയിൽ അധിക്യതരെ അറിയിച്ചത്. അക്ഷയ് സമർപ്പിച്ച അപേക്ഷ ജയിലധികൃതർ കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന് കൈമാറി.
അതേസമയം, വധശിക്ഷ നടപ്പാക്കാൻ നിയോഗിക്കപ്പെട്ട ആരാച്ചാർ തിഹാർ ജയിലിലെത്തി. പ്രതികളുടെ തൂക്കി കൊലയ്ക്ക് മുൻപായി ഡമ്മി പരീക്ഷണം ഇന്ന് നടക്കും. ഡമ്മി പരിശോധന നടത്താനുള്ള ഒരുക്കങ്ങളും ജയിലിൽ പൂർത്തിയായിട്ടുണ്ട്. ഇത്തവണ ശിക്ഷ വൈകില്ലെന്നും ജയിലധിക്യതർ വ്യക്തമാക്കി.
അതിനിടെ വിവാഹമോചനമാവശ്യപ്പെട്ട് പ്രതികളിലൊരാളുടെ ഭാര്യ കോടതിയെയും സമീപിച്ചു. ഇതും ശിക്ഷ വൈകിപ്പിക്കാനുള്ള നീക്കമായാണ് നിയമ വ്യത്തങ്ങൾ സൂചിപ്പിക്കുന്നത്.
അക്ഷയ് സിംഗ് ഠാക്കൂറിന്റെ ഭാര്യ പുനിതയാണ് ഹർജിക്കാരി. ഔറംഗാബാദ് കുടുംബകോടതി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെയാണ് ഇവർ സമീപിച്ചിരിക്കുന്നത്.
Story Highlights- Nirbhaya Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here