Advertisement

കൊവിഡ് 19 വ്യാപനം തടയാൻ കരുതൽ വേണമെന്ന് മുഖ്യമന്ത്രി

March 19, 2020
Google News 0 minutes Read

കൊവിഡ് 19 വ്യപനം തടയാൻ കരുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാം ഘട്ട വ്യാപനം തടയുന്നതിന് എല്ലാവരുടെയും പിന്തുണ മുഖ്യമന്ത്രി അഭ്യർഥിച്ചു. ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രി പ്രതിരോധപ്രവർത്തനങ്ങളെക്കുറിച്ച് ഓർമിപ്പിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമിക കാര്യങ്ങൾക്കടക്കം സൗകര്യങ്ങളൊരുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടൽ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയന്ത്രണങ്ങൾ പ്രയാസങ്ങൾ ഉണ്ടാക്കിയേക്കാം. വിവാഹവും ഉത്സവവും മറ്റു പരിപാടികളും ആളുകളുടെ പങ്കാളിത്തം ചുരുക്കി നടത്താൻ തീരുമാനിച്ചതിന്റെ ഭാഗമായി മാറ്റിവച്ചിട്ടുണ്ട്. വിവാഹ മണ്ഡപങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് പണം തിരിച്ചു നൽകാതിരിക്കുന്നത് ന്യായീകരിക്കാനാവില്ല. സാഹചര്യത്തിന്റെ പ്രത്യേകത മനസിലാക്കി പണം തിരികെ നൽകുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ചിലർക്ക് കൗൺസലിംഗ് ആവശ്യമായി വരും. അവർക്ക് ഡോക്ടർമാരെ ബന്ധപ്പെടാൻ സൗകര്യമൊരുക്കുന്നുണ്ട്. അവരുടെ പ്രശ്നങ്ങൾ വിലയിരുത്തി ഇടപെടുക എന്നത് ഏറ്റവും പ്രധാനമാണ്. വിദേശ ടൂറിസ്റ്റുകളോട് മോശമായി പെരുമാറുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ആരോഗ്യകരമായ സമീപനം സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here