കൊവിഡ് 19: രാജ്യത്ത് മരണസംഖ്യ നാലായി

കൊവിഡ് 19 വൈറസ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം നാലായി. ജര്‍മനിയില്‍ നിന്ന് എത്തിയ പഞ്ചാബ് സ്വദേശിയായ എഴുപതുകാരനാണ് ഇന്ന് മരിച്ചത്. അല്‍പസമയം മുന്‍പാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.

ജര്‍മനിയില്‍ നിന്ന് ഇറ്റലി വഴി മാര്‍ച്ച് ഏഴിനാണ് ഇയാള്‍ എത്തിയത്. അന്നുതന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. രക്തസമ്മര്‍ദം, പ്രമേഹം അടക്കമുള്ള രോഗങ്ങള്‍ ഇയാള്‍ക്കുണ്ടായിരുന്നു.

കൊറോണ ബാധിച്ച് രാജ്യത്ത് ആദ്യം മരിച്ചത് കര്‍ണാടക സ്വദേശിയായിരുന്നു. പിന്നീട് ഡല്‍ഹി സ്വദേശിയും മഹാരാഷ്ട്ര സ്വദേശിയും മരിച്ചു. രോഗം പടരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരികയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top