കൊവിഡ് 19; റെയില്‍വേ ടിക്കറ്റിലെ ഇളവുകള്‍ റദ്ദാക്കി

കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ ടിക്കറ്റ് നിരക്കുകളിലെ ഇളവുകള്‍ റദ്ദാക്കി. ജനങ്ങളുടെ അനാവശ്യ യാത്ര ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന പൗരന്മാര്‍, കര്‍ഷകര്‍, പട്ടാളക്കാരുടെ വിധവകള്‍, വിഐപികള്‍, ഡെലിഗേറ്റ്‌സ് എന്നീ വിഭാഗത്തില്‍പ്പെടുന്നവരുടെ യാത്രാ നിരക്കിലെ ഇളവുകളാണ് റദ്ദാക്കിയത്.

എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്കും അംഗപരിമിതര്‍ക്കും രോഗികള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന ഇളവുകള്‍ തുടരും. അതേസമയം, മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്ന പക്ഷം മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലേത് ഉള്‍പ്പെടെ 239 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top