കൊവിഡ് 19: കേരളത്തില്‍ പരിശോധനയ്ക്ക് ഏഴ് ലാബുകള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമായ സാഹചര്യത്തില്‍ കേരളത്തില്‍ ഏഴ് ലാബുകളില്‍ പരിശോധനാ സൗകര്യം ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ.

എന്‍ഐവി ആലപ്പുഴയില്‍ മാത്രമായിരുന്നു ആരംഭ ഘട്ടത്തില്‍ പരിശോധനകള്‍ നടത്തിയിരുന്നത്. മാര്‍ച്ച് 10 ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും മാര്‍ച്ച് 11 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും (വൈറസ് റിസര്‍ച്ച് ആന്റ് ഡയഗ്‌നോസ്റ്റിക് ലബോറട്ടി) ആരംഭിച്ചു. മാര്‍ച്ച് 16ന് തൃശൂര്‍ മെഡിക്കല്‍ കോളജിലും ഒന്നാംഘട്ട പരിശോധനയ്ക്കുള്ള വിആര്‍ഡിഎല്‍ ആരംഭിച്ചിട്ടുണ്ട്.

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെല്‍ത്ത് ലാബ്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവയ്ക്കും കഴിഞ്ഞ ദിവസം ഐസിഎംആര്‍ അനുമതി നല്‍കിയതായി മന്ത്രി വ്യക്തമാക്കി.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top