Advertisement

നിര്‍ഭയാ കേസ് പ്രതികളുടെ വധശിക്ഷ നാളെതന്നെ; മരണവാറന്‍റിന് സ്റ്റേയില്ല

March 19, 2020
Google News 1 minute Read

നിര്‍ഭയാ കേസ് പ്രതികളുടെ വധശിക്ഷ നാളെതന്നെ നടപ്പാക്കും. പ്രതികളെ നാളെ രാവിലെ 5.30 ന് തൂക്കിലേറ്റും. മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളി. ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതിയും തള്ളി.

രണ്ടാമതും ദയാഹര്‍ജി നല്‍കിയിട്ടുണ്ടെന്നും അതില്‍ തീരുമാനമായിട്ടില്ലെന്നുമായിരുന്നു പ്രതികളുടെ അഭിഭാഷകന്റെ വാദം. എന്നാല്‍ രണ്ടാമതും സമര്‍പ്പിച്ചിരിക്കുന്ന ദയാഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നാണ് രാഷ്ട്രപതി തീരുമാനിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

നിര്‍ഭയ പ്രതികളുടെ വധശിക്ഷ നാളെ രാവിലെ 5.30 ന് നടപ്പാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അവസാന നിമിഷത്തില്‍ വധശിക്ഷ വൈകിപ്പിക്കാന്‍ പല വഴികളിലൂടെയും പ്രതികള്‍ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രതി അക്ഷയ് സിംഗിന്റെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു.

Story Highlights: Nirbhaya case,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here