Advertisement

കൊവിഡ് 19 : വയനാട്ടില്‍ ആള്‍ക്കൂട്ടം 20 പേരില്‍ കൂടരുതെന്ന് ജില്ലാ ഭരണകൂടം

March 19, 2020
1 minute Read

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ആരാധനാലയങ്ങളില്‍ ആള്‍ക്കൂട്ടം 20 പേരില്‍ കൂടരുതെന്ന് ജില്ലാ ഭരണകൂടം. മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ചയിലെ ജുമാ നമസ്‌കാരത്തിനും, ക്രിസ്ത്യന്‍ പള്ളികളിലെ കുര്‍ബാനയ്ക്കും, ക്ഷേത്രങ്ങളില്‍ നടക്കുന്ന ആചാരങ്ങള്‍ക്കും 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കരുതെന്നാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടുപോകുന്ന വിനോദ സഞ്ചാരികള്‍ക്ക് വയനാട്ടില്‍ താമസം ഒരുക്കാന്‍ തയാറാണെന്നും കളക്ടര്‍ അദീല അബ്ദുളള പറഞ്ഞു. വിദേശ സഞ്ചാരികള്‍ക്ക് ആരോഗ്യവകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി ജില്ലയില്‍ അഭയം നല്‍കും. എന്നാല്‍ നിരീക്ഷണത്തിലുള്ളവര്‍ അനുമതിയില്ലാതെ പുറത്തുപോയാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.

മൂന്നാം ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായതിനാല്‍ വെറ്ററിനറി യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ ഉള്‍പ്പടെ ജില്ലയില്‍ 5 കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്, അതേസമയം വയനാട്ടില്‍ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന തമിഴ്‌നാട് നീലഗിരി ജില്ലാ ഭരണകൂടം നല്‍കിയ വാര്‍ത്താ കുറിപ്പ് തെറ്റാണെന്നും അവര്‍ തന്നെ അത് തിരുത്തിയെന്നും കളക്ടര്‍ പറഞ്ഞു.

Story Highlights- coronavirus, covid 19, wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top