സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ് ടു അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു

സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
മാർച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ പരീക്ഷകൾ മാറ്റിവയ്ക്കാതെ സർക്കാർ മുന്നോട്ടുപോവുകയായിരുന്നു. എട്ടാം ക്ലാസ് മുതൽ സർവകലാശാല തലം വരെയുള്ള പരീക്ഷകളാണ് മാറ്റിവച്ചിരിക്കുന്നത്.
പരീക്ഷകൾ നീട്ടിവയ്ക്കുന്നത് അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തെ അടക്കം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പരീക്ഷകളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന കൊറോണ പ്രതിസന്ധിയെ തുടർന്നാണ് നിലവിൽ പരീക്ഷ മാറ്റിവയ്ക്കാൻ ധാരണയായത്.
Story Highlights- kerala govt postpones all exams including sslc and plus two, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here