Advertisement

മെസി ബൗളിയെ ബ്ലാസ്റ്റേഴ്സ് നിലനിർത്തുമെന്ന് റിപ്പോർട്ട്

March 20, 2020
Google News 1 minute Read

കാമറൂൺ സ്ട്രൈക്കർ മെസി ബൗളിയെ കേരള ൻലാസ്റ്റേഴ്സ് നിലനിർത്തുമെന്ന് റിപ്പോർട്ട്. ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ മികച്ച പ്രകടനം നടത്തിയ ബൗളിയെ നിലനിർത്തണമെന്ന് ആരാധകരും ആവശ്യപ്പെട്ടിരുന്നു. സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ സിഡോഞ്ച, നൈജീരിയൻ സ്ട്രൈക്കർ ബാർതലോമ്യു ഓഗ്ബച്ചെ എന്നിവരെയും ബ്ലാസ്റ്റേഴ്സ് നിലനിർത്താൻ തീരുമാനിച്ഛിരുന്നു.

ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിലെ സുപ്രധാന താരമായിരുന്നു മെസി ബൗളി. സീസണിൽ എട്ടു ഗോളുകൾ നേടിയ മെസി ഒരു അസിസ്റ്റും കണ്ടെത്തി. ആക്രമണത്തിൽ ഓഗ്ബച്ചെയോടൊപ്പം എതിർ പാളയങ്ങളിൽ അപകടം വിതച്ച താരമാണ് മെസി. മെസിയെ നിലനിർത്താനായാൽ അത് ക്ലബിന് വലിയ നേട്ടമാവും. 28 വയസ് മാത്രമാണ് മെസിക്ക് ഉള്ളതെന്നതും താരത്തിന് അനുകൂല ഘടകമാണ്.

അതേ സമയം, പരിശീലകൻ ഈൽകോ ഷറ്റോരി ക്ലബ് വിടുമെന്നാണ് സൂചനകൾ. അടുത്ത സീസണിൽ ഐലീഗ് ക്ലബായ മോഹൻ ബഗാന്റെ മുൻ പരിശീലകൻ കിബു വിക്കൂന ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോർട്ടിംഗ് ഡയറക്ടറായി കഴിഞ്ഞ ദിവസം ചുമതലയേറ്റ കരോളിസ് സ്‌കിൻകിസാണ് വികൂനയെ ടീമിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതെന്നാണ് വിവരം. നേരത്തെ, ജംഷഡ്പൂർ എഫ്‌സിയും വിക്കൂനയെ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും സ്‌കിൻകിസിന്റെ ഇടപെടൽ വിക്കൂനയെ ബ്ലാസ്റ്റേഴ്‌സിൽ എത്തിക്കുകയായിരുന്നു.

Story Highlights: Messi Bouli may continue in blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here