ജനകീയ കര്‍ഫ്യൂ; സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും ഞായറാഴ്ച പ്രവര്‍ത്തിക്കില്ല

ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജനകീയ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അവധിയായിരിക്കുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ ജനതാ കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്ന് അറിയിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. ജനതാ കര്‍ഫ്യൂവിനോട് സഹകരിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തില്ല. മെട്രോയും സര്‍വീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നേരത്തെ അറിയിച്ചിരുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വസ്തു നികുതി, വ്യാപാര ലൈസന്‍സ് പുതുക്കല്‍ ,വിനോദ നികുതി എന്നിവ അടയ്ക്കാനുള്ള തീയതി ഏപ്രില്‍ 30 വരെ നീട്ടി. റവന്യൂ റിക്കവറിയും ആ തിയതിയിലേക്ക് നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ എറണാകുളം ജില്ലയിലും ആറ് പേര്‍ കാസര്‍ഗോഡ് ജില്ലയിലും ഒരാള്‍ പാലക്കാട് ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 44390 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 44165 പേര്‍ വീടുകളിലും 225 പേര്‍ ആശുപത്രികളുമാണ്. ഇന്ന് മാത്രം 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13632 പേരെയാണ് ഇന്ന് നിരീക്ഷണത്തിലാക്കിയത്. 5570 പേര്‍ക്ക് രോഗബാധയില്ലെന്ന് കണ്ട് നിരിക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here