‘ഇതാണ് നമുക്ക് വേണ്ടത്’: കേരളത്തിന്റെ കൊവിഡ് 19 പാക്കേജിന് അഭിനന്ദന പ്രവാഹം

സംസ്ഥാന സർക്കാർ അവതരിപ്പിച്ച കൊവിഡ് 19 സാമ്പത്തിക പാക്കേജിന് അഭിനന്ദന പ്രവാഹം. ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട, പ്രശസ്ത ട്രാവൽ, ഹോട്ടൽ ബുക്കിംഗ് സംരംഭമായ ഇക്സിഗോയുടെ സ്ഥാപകൻ അലോക് ബാജ്പേയ്, ക്രിക്കറ്റ് ചരിത്രകാരനായ അഭിഷേക് മുഖർജി, മാധ്യമപ്രവർത്തക ഗീത സേഷു തുടങ്ങിയവരടക്കമുള്ളവർ ട്വീറ്റിൽ കേരള സർക്കാരിനെ പുകഴ്ത്തിയിട്ടുണ്ട്.
20000 കോടി രൂപയുടെ പാക്കേജിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ച ട്വീറ്റിനു റിപ്ലേ ആയാണ് ഇവർ അഭിനന്ദനം അറിയിച്ചത്. ഇതാണ് നമുക്ക് വേണ്ടതെന്നായിരുന്നു ജ്വാല ഗുട്ടയുടെ റിപ്ലേ. നിർണായകമായ ഈ സമയത്ത് കേരള സർക്കാർ കൈക്കൊള്ളുന്ന നടപടികൾ അഭിനന്ദനം അർഹിക്കുന്നു എന്ന് അലോക് ബാജ്പേയ് കുറിച്ചു. താങ്കൾ ഒരു ഇതിഹാസമാണെന്ന് അഭിഷേക് മുഖർജിയും ജനങ്ങളുടെ സുരക്ഷ ഇതാണെന്ന് ഗീത സേഷുവും കുറിച്ചു.
മുഖ്യമന്ത്രിയുടെ ട്വീറ്റിന് അഭൂതപൂർവമായ സ്വീകാര്യതയാണ് ട്വിറ്ററിൽ ലഭിച്ചത്. രാഷ്ട്രീയ നിലപാട് മറ്റൊന്നാണെങ്കിലും ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്ന കേരള സർക്കാരിനെ അഭിനന്ദിക്കണമെന്നാണ് ചിലർ പറയുന്നത്. മറ്റു ചിലരാവട്ടെ, ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറെയും പുകഴ്ത്തുന്നുണ്ട്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ സംസ്ഥാനത്തെ സാമ്പത്തിക മേഖല തിരിച്ചുപിടിക്കാനാണ് മുഖ്യമന്ത്രി 20000 കോടി രൂപയുടെ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി വരുന്ന രണ്ട് മാസങ്ങളില്‍ 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏപ്രില്‍, മെയ് മാസങ്ങളില്‍ ഓരോ മാസവും 1000 കോടി രൂപ വീതമുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കും. രണ്ട് മാസത്തെ പെന്‍ഷന്‍ തുക ഒരുമിച്ചാകും നല്‍കുക. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങാത്ത ബിപിഎല്‍, അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം നല്‍കും. സംസ്ഥാനത്താകെ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം നല്‍കും. 20 രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ ഏപ്രില്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
20,000 Cr special package for the State to overcome #COVID19. It takes an inclusive view and ensures that no one is left behind. The plan covers health package, loan assistance, welfare pensions, MNREGS, free food grains, subsidized meals, tax relief & arrear clearance.
— Pinarayi Vijayan (@vijayanpinarayi) March 19, 2020
Story Highlights: Twiterati praises kerala covid 19 package
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here