Advertisement

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു

19 hours ago
Google News 1 minute Read

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചു. ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് സന്ദർശനം മാറ്റിവച്ചത് എന്നാണ് വിവരം. ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യം നേരിട്ട് വിലയിരുത്താൻ ഇന്ന് പ്രതിരോധ മന്ത്രി ജമ്മു കാശ്മീർ സന്ദർശിക്കുമെന്നാണ് അറിയിച്ചിരുന്നത്. നാളെ പ്രതിരോധ മന്ത്രി ഗുജറാത്തിലെ ഭുജ് വ്യോമത്താവളവും സന്ദർശിക്കും.

പാകിസ്താൻ അനുകൂല പ്രചാരണം നടത്തുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ കേന്ദ്രസർക്കാർ നടപടി തുടരുകയാണ്. തുർക്കി, ചൈനീസ് പത്രമാധ്യമ അക്കൗണ്ടുകളുടെ ഉള്ളടക്കം പരിശോധിച്ചു വരികയാണ്.

ഇതുനിടെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനപരിശോധിക്കണമെന്ന് പാകിസ്താന്റെ കത്തിൽ ഇന്ത്യ നിലപാട് അറിയിച്ചേക്കും. പാകിസ്താൻ ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ട് പോകില്ല എന്നാണ് രാജ്യം സ്വീകരിച്ച നയം.

Story Highlights : Rajnath Singh’s J&K visit today postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here