Advertisement

നാളെ മുതൽ ക്ഷേത്രങ്ങളിൽ പ്രവേശന വിലക്ക്

March 21, 2020
2 minutes Read

കേരളത്തിൽ കൊറോണ വൈറസ് പടരുന്നതിന്റെ സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ദേവസ്വം ബോർഡ്. ടിടികെ ദേവസ്വം ക്ഷേത്രങ്ങളിലാണ് വിലക്ക്.

ആൾക്കൂട്ടം തടയണമെന്ന സർക്കാർ നിർദേശത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ടിടികെ ദേവസ്വം അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ക്ഷേത്രങ്ങളിൽ വഴിപാട് സമർപ്പണം ഉണ്ടായിരിക്കില്ലെന്നും ഭക്തജനങ്ങൾ സഹകരിക്കണമെന്നും ദേവസ്വം ഓഫിസർ ഇറക്കിയ കുറിപ്പിൽ പറയുന്നു.

Read Also : കൊവിഡ് 19 : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണം

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും നിയന്ത്രണമുണ്ട്. ക്ഷേത്രങ്ങളിൽ ഭക്തർ കൂട്ടമായെത്തുന്നത് തടയും. ഇന്ന് ചേർന്ന ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു 24 നോട് പ്രതികരിച്ചു. ചില ക്ഷേത്രങ്ങളിൽ ചടങ്ങുകൾ മാത്രമാക്കും. ഉത്സവങ്ങൾ ഒഴിവാക്കാനും നിർദേശമുണ്ട്.

Story Highlights- entry ban in ttk devaswom temples , coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top