Advertisement

കൊവിഡ് 19: റയൽ മാഡ്രിഡ് താരം നാച്ചോ ഫെർണാണ്ടസിന്റെ കുടുംബാംഗം മരണപ്പെട്ടു

March 21, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് ബാധയെത്തുടർന്ന് സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് പ്രതിരോധ താരം നാച്ചോ ഫെർണാണ്ടസിന്റെ കുടുംബാംഗം മരണപ്പെട്ടു. നാച്ചോയുടെ സഹോദരൻ അലക്‌സാണ് മരണവിവരം അറിയിച്ചത്. പ്രായമായ കുടുംബാംഗമാണ് മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്.

‘മറ്റെല്ലാ ആളുകളെപ്പോലെയാണ് ഈ വിഷയത്തിൽ ഞാനും. അപരിചിതമായ സാഹചര്യമാണ്. പക്ഷേ, കുടുംബത്തോടൊപ്പം ഈ മഹാമാരിയെ പറ്റാവുന്ന രീതിയിൽ പ്രതിരോധിക്കുകയാണ്. ഇത് നമ്മൾക്ക് സംഭവിക്കുമെന്ന് വിചാരിക്കാത്ത ഒരു കാര്യമാണ്. ഇത്തരം ഒരു അവസ്ഥയെ എങ്ങനെ നേരിടണമെന്ന് നമ്മൾ ഒരിക്കലും ആലോചിച്ചിട്ടുണ്ടാവില്ല. രണ്ടാഴ്ച കൂടി ഞങ്ങൾ വീട്ടിൽ തന്നെ കഴിയും.’- മുൻ റയൽ മാഡ്രിഡ് താരം കൂടിയായ അലക്‌സ് പറഞ്ഞു. മറ്റു കുടുംബാംഗങ്ങൾ വീട്ടിൽ സുരക്ഷിതരാണെന്നും അലക്‌സ് കൂട്ടിച്ചേർത്തു.

18000 പേർക്കാണ് സ്‌പെയിനിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. 1000 പേർ മരണപ്പെട്ടു. ലോകത്തിൽ തന്നെ ഏറ്റവും രൂക്ഷമായി വൈറസ് ബാധയുണ്ടായ പട്ടണങ്ങളിൽ ഒന്നാണ് സ്പാനിഷ് തലസ്ഥാനം മാഡ്രിഡ്.

ലോകത്തെ കൊവിഡ് 19 മരണം 11,383 ആയി. ഇറ്റലിയിലാണ് ഇന്നലെയും ഏറ്റവുമധികം മരണം. 627 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ഇറ്റലിയിലെ മരണ സംഖ്യ 4,032 ആയി.

ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി എഴുപത്തിയയ്യായിരത്തി ഒരുനൂറ്റി എൺപത്തിനാലാണ്. ഇറ്റലിക്ക് പുറമെ ജർമനിയിലും സ്പെയിനിലും മരണസംഖ്യ ഉയരുകയാണ്.

Story highlight: Covid 19, Family member of Real Madrid star Nacho Fernandez dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here